
പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ സാധുജന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സണ്‍ഡേ ക്ളിനിക് ആരംഭിച്ചു. കത്തീഡ്രൽ വികാരി വന്ദ്യ ഇ. സി. വർഗീസ് കോറെപ്പിസ്കോപ്പ ക്ളിനിക് ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ സഹവികാരിമാരായ വന്ദ്യ പീറ്റർ ഇല്ലിമൂട്ടിൽ കോറെപ്പിസ്കോപ്പ, ഫാ. ജോർജ് മാത്യു, ട്രസ്ടിമാർ, സാധുജന സംരക്ഷണ സമിതി സെക്രട്ടറി ശ്രി. സാബു വർഗീസ് തുടങ്ങി നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഇടവകയിലെ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. ഞായറാഴ്ചകളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.
0 comments:
Post a Comment